വ്യത്യസ്ത സ്ഥലങ്ങളിലായി വ്യാജ മദ്യം വില്‍പ്പന നടത്തിയവര്‍ എക്‌സൈസ് പിടിയിലായി

ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജി ശ്രീകുമാര്‍, എ. ഷഹാലുദീന്‍,ബിനുലാല്‍,വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതികളെ പിടികൂടിയത്.

author-image
Biju
New Update
t

prathikal

കൊല്ലം:  മൂന്ന് വ്യത്യസ്ത കേസുകളിലായി വ്യാജമദ്യം വില്‍പ്പന നടത്തിയ മൂന്നു പേരെ കൊല്ലം എക്സൈസ് റേഞ്ച് സംഘം പിടികൂടി.  

ശക്തികുളങ്ങര ജംഗ്ഷനില്‍ മാതാവിന്റെ കുരിശടിക്ക് സമീപമുള്ള ഹോട്ടലിന് മുന്‍വശം വച്ച് മദ്യവില്‍പ്പന നടത്തിയ കരുനാഗപ്പള്ളി  വളയാപ്പള്ളി പട്ടരയ്യത്ത് തെക്കതില്‍ പരമേശ്വരന്‍ പിളള മകന്‍ ശ്രീകുമാര്‍ (54), ചാമ്പക്കുളം കേന്ദ്രീകരിച്ചു  മദ്യ വില്‍പ്പന നടത്തിയ കുറ്റത്തിന് കിളികൊല്ലൂര്‍   പമുഖത്തു വടക്കതില്‍ വീട്ടില്‍ തങ്കപ്പന്‍ ആചാരി മകന്‍ ലതികേഷ് (43 ). കൊല്ലം വാടി ലേല ഹാളിന് സമീപം  സെന്റ് ആന്റണി ബാറ്ററി റീചാര്‍ജിങ് സ്ഥാപനത്തിന് സമീപത്ത് നിന്ന്    സ്‌കൂട്ടറില്‍  വിദേശ മദ്യം  സൂക്ഷിച്ച് വെച്ച്  വില്‍പ്പന നടത്തിയ സംഭവത്തില്‍ നീണ്ടകര    വെളിത്തുരുത്ത്  നിതിന്‍ മന്ദിരത്തില്‍ ഡേവിഡ് മകന്‍ ഷാജി എന്നറിയപ്പെടുന്ന ജിപ്‌സണ്‍ (56) എന്നിവര്‍ക്കെതിരെ  എക്‌സൈസ് കേസെടുത്തു. 

ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജി ശ്രീകുമാര്‍,  എ. ഷഹാലുദീന്‍,ബിനുലാല്‍,വിനോദ് 
എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതികളെ പിടികൂടിയത്.