വിദേശജോലി വാഗ്ദാനം: 5 കോടി രൂപയുടെ തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ

ഇന്ത്യയിലും നേപ്പാളിലുമായി 150-ഓളം പേരെ വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പറ്റിച്ച സംഘത്തിന്‍റെ സൂത്രധാരിയായ യുവതിയെയാണ് ഡല്‍ഹി പോലീസിൻറെ എക്കണോമിക് ഒഫന്‍സെസ് വിങ്ങാണ് (ഇ.ഒ.ഡബ്ല്യൂ) അറസ്റ്റുചെയ്തത്.

author-image
Rajesh T L
New Update
crime

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: വിദേശത്ത് ജോലി വാഗ്ദാനംനല്‍കി നാലു കോടിയോളം രൂപയുടെ തട്ടിപ്പ്. സംഭവത്തിലെ മുഖ്യപ്രതിയെ പിടികൂടി ഡല്‍ഹി പോലീസ്. ഇന്ത്യയിലും നേപ്പാളിലുമായി 150-ഓളം പേരെ വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പറ്റിച്ച സംഘത്തിന്‍റെ സൂത്രധാരിയായ യുവതിയെയാണ് ഡല്‍ഹി പോലീസിൻറെ എക്കണോമിക് ഒഫന്‍സെസ് വിങ്ങാണ് (ഇ.ഒ.ഡബ്ല്യൂ) അറസ്റ്റുചെയ്തത്. പഞ്ചാബിലെ സിറാക്പൂരിലെ വസതിയില്‍ നിന്ന് ഏപ്രില്‍ 25-നാണ് ഇവരെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ എട്ടുമാസമായി തുടരുന്ന തട്ടിപ്പാണ് ഇതോടെ പുറത്തുവന്നത്.

വഞ്ചനാക്കുറ്റം ആരോപിച്ച് തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നായി 23 പേര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് അന്വേഷണം നടത്തിയത്. ഇതിനു പിന്നാലെ തട്ടിപ്പിനിരയായെന്ന് ചൂണ്ടിക്കാട്ടി നേപ്പാളില്‍നിന്ന് 29 പേര്‍ സംയുക്തമായി പരാതി നല്‍കി. കഴിഞ്ഞ മാര്‍ച്ചിലാണ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

വിദേശജോലി തേടിയെത്തുന്നവരുടെ വിശ്വാസം നേടാനായി സംഘം ആഡംബര സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓഫീസ് തുടങ്ങിയിരുന്നു. ജോലി തേടി വരുന്നവരുടെ പക്കൽനിന്ന് തുടക്കത്തില്‍ ആദ്യം കുറച്ചു പണം മാത്രമാണ് രെജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ആവശ്യപ്പെട്ടത്. ഇന്‍സ്റ്റഗ്രാം, ഫെയിസ്ബുക്ക്, ലിങ്ക്ടിന്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് കമ്പനി ആളുകളെ ആകര്‍ഷിച്ചിരുന്നത്.

പഞ്ചാബിലെ അമൃത്സറില്‍ നിന്നുള്ള 29 വയസ്സുകാരനായ നിഷാന്ദ് സിങ്ങിന് 3.20 ലക്ഷം രൂപയാണ് തട്ടിപ്പ് വഴി നഷ്ടമായത്. സുഹൃത്തിൻറെ നിര്‍ദ്ദേശ പ്രകാരമാണ് ഇയാൾ കമ്പനിയിലേക്ക് എത്തിപ്പെട്ടത്. വളരെ ആധികാരികതയോടെയാണ് ആദ്യ സന്ദർശനത്തിൽ തട്ടിപ്പുസംഘം സംസരിച്ചതെന്ന് നിഷാന്ദ് സിങ് പറഞ്ഞു.

ഓഫീസിലെത്തിയപ്പോള്‍ മറ്റ് നടപടികളൊക്കെ പൂര്‍ത്തിയാക്കിയ ശേഷം ജി.എസ്.ടി. നമ്പര്‍ അടങ്ങിയ സ്ലിപ് നല്‍കി. രജിസ്റ്ററേഷന്‍ ഫീയായി 5900 രൂപയും ബയോമോട്രിക് വിവരങ്ങള്‍ ചേര്‍ക്കാനായി 20,000 രൂപയും മാത്രമാണ് ആദ്യം വാങ്ങിയത്. എന്നാല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സിനായി 30,000 രൂപയും, സ്‌പോണ്‍സര്‍ഷിപ്പ് തുകയായി 70,000 രൂപയും വിമാന നിരക്കിൻറെ വകയില്‍ 1.05 ലക്ഷവും പിന്നീട് കമ്പനി കൈക്കലാക്കുകയായിരുന്നു.

job scam case