കുടുംബവഴക്ക്;  ഭാര്യയുടെ ചെവി യുവാവ് മുറിച്ചു മാറ്റി

യുവതിയുടെ ചെവി ഭര്‍ത്താവ് അരിവാളുകൊണ്ട് മുറിച്ചെടുക്കുകയായിരുന്നു. സംഭവത്തില്‍ ശ്രീദേവിയുടെ പരാതിയില്‍ ഭര്‍ത്താവായ ബല്‍റാമിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

author-image
Athira Kalarikkal
New Update
crime m

Representative Image

Listen to this article
0.75x1x1.5x
00:00/ 00:00

ലഖ്‌നൌ: ഉത്തര്‍പ്രദേശില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ ചെവി മുറിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ഖൗലി ഗ്രാമത്തിലാണ് കൊടും ക്രൂരത നടന്നത്.  ശ്രീദേവി എന്ന യുവതിയെയാണ് ഭര്‍ത്താവ് അരിവാളുകൊണ്ട് ആക്രമിച്ചത്. യുവതിയുടെ ചെവി ഭര്‍ത്താവ് അരിവാളുകൊണ്ട് മുറിച്ചെടുക്കുകയായിരുന്നു. സംഭവത്തില്‍ ശ്രീദേവിയുടെ പരാതിയില്‍ ഭര്‍ത്താവായ ബല്‍റാമിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ബല്‍റാം 14 ഓളം കേസുകളില്‍ പ്രതിയാണെന്ന് കൗന പൊലീസ് പറഞ്ഞു.

രണ്ടാഴ്ച മുമ്പും  ബല്‍റാം ഭാര്യയെ ആക്രമിച്ചിരുന്നു. വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെ ഇടിക്കുകയും പ്ലാസ്റ്റിക്ക് കത്തിച്ച് ദേഹത്ത് വെച്ച് പൊള്ളിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തിരുന്നുവെന്ന് ശ്രീദേവിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും നിസാര കാര്യങ്ങളുടെ പേരില്‍ ഭര്‍ത്താവ് ഭാര്യയുമായി വഴക്കിട്ടു. വാക്കേറ്റത്തിനിടെ ബല്‍റാം അരിവാള്‍ ഉപയോഗിച്ച് ഭാര്യയുടെ ചെവി മുറിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Crime News lucknow