ഫരീദാബാദില്‍ ഐഎസ്‌ഐ ബന്ധമുള്ള ഭീകരന്‍ പിടിയില്‍

ഇയാളുടെ സമീപത്ത് നിന്ന് രണ്ട് ഹാന്‍ഡ് ഗ്രനേഡുകള്‍ കണ്ടെത്തി. ഇവ സുരക്ഷാ ഏജന്‍സികള്‍ നിര്‍ജ്ജീവമാക്കി .ഇയാള്‍ക്ക് ഐഎസ്ഐയുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.

author-image
Biju
New Update
asu6jt

ന്യൂഡല്‍ഹി; അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട ഭീകരന്‍ അറസ്റ്റില്‍ . അറസ്റ്റിലായ അബ്ദുള്‍ റഹ്‌മാന്‍ ഫൈസാബാദ് സ്വദേശിയാണ്. ഫരീദാബാദില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെ വെച്ചാണ് അയാള്‍ തീവ്രവാദ ഗൂഢാലോചന നടത്താന്‍ പദ്ധതിയിട്ടത്. 

ഇയാളുടെ സമീപത്ത് നിന്ന് രണ്ട് ഹാന്‍ഡ് ഗ്രനേഡുകള്‍ കണ്ടെത്തി. ഇവ സുരക്ഷാ ഏജന്‍സികള്‍ നിര്‍ജ്ജീവമാക്കി .ഇയാള്‍ക്ക് ഐഎസ്ഐയുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ഗുജറാത്ത് എ.ടി.എസും ഫരീദാബാദ് എസ്.ടി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരന്‍ അബ്ദുള്‍ റഹ്‌മാന്‍ പിടിയിലായത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അറസ്റ്റിലായ പ്രതി അബ്ദുള്‍ റഹ്‌മാന്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കുക എന്നതായിരുന്നു പദ്ധതി. റഹ്‌മാന് നിരവധി തീവ്ര ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഫൈസാബാദില്‍ ഇറച്ചിക്കട നടത്തുന്ന ആളാണ് റഹ്‌മാന്‍.

ഫൈസാബാദില്‍ നിന്ന് ട്രെയിനിലാണ് അബ്ദുള്‍ റഹ്‌മാന്‍ ആദ്യം ഫരീദാബാദിലെത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവിടെ നിന്ന് ഒരു ഹാന്‍ഡ്ലര്‍ അദ്ദേഹത്തിന് ഹാന്‍ഡ് ഗ്രനേഡുകള്‍ നല്‍കി. ട്രെയിനില്‍ അയോധ്യയിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. അതിനുമുന്‍പ് തന്നെ അന്വേഷണ സംഘം അയാളെ അറസ്റ്റ് ചെയ്തു.

പിടിയിലായ അബ്ദുള്‍ റഹ്‌മാനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. കേന്ദ്ര ഏജന്‍സികളും ഹരിയാന പോലീസും സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. ഇയാളുടെ മൊബൈലും മറ്റും കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചുവരികയാണ്. 

ഇയാളുമായി ബന്ധപ്പെട്ട മറ്റുള്ള ആളുകളിലേക്കാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്. ഈ ഗൂഢാലോചനയില്‍ മറ്റാരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സുരക്ഷാ ഏജന്‍സികള്‍ 

സുരക്ഷാ ഏജന്‍സികളുടെ സൂചന പ്രകാരം, അബ്ദുള്‍ റഹ്‌മാന്‍ ഐഎസ്ഐയുടെ ഐഎസ്‌കെപി (ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യ) മൊഡ്യൂളില്‍ ഉള്‍പ്പെട്ടിരുന്നു. ഈ മൊഡ്യൂളില്‍ അബ്ദുളിനൊപ്പം നിരവധി പേര്‍ ഉണ്ടാകുമെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. അവരെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

ISIS