നാലുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി: പിതാവ് അറസ്റ്റിൽ

സഞ്ജയ് ഒട്ടും സന്തോഷവാനായിരുന്നില്ലെന്ന് ഭാര്യ പറഞ്ഞു. കുഞ്ഞ് ജനിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട് സഞ്ജയ് വഴക്കിടുമായിരുന്നു. ഭാര്യ ജോലിക്ക് പോയപ്പോഴാണ് സഞ്ജയ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

author-image
Prana
New Update
amma

മുംബൈ: നാലുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ പിതാവിനെ അറസ്റ്റ് ചെയ്തു. ഘട്കൊപാൽ ഈസ്റ്റിലെ കാമരാജ് നഗറിൽ താമസിക്കുന്ന സഞ്ജയ് (40 ) ആണ് കുഞ്ഞിനെ കൊന്നത്. മൂന്നാമതൊരു കുട്ടിയെ ആഗ്രഹിച്ചിരുന്നില്ലെന്നാണ് സഞ്ജയ് കൊകാറെ പൊലീസിനോട് പറഞ്ഞത്. കുഞ്ഞിന്റെ മാതാവിന്റെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

നാലുമാസം മുമ്പാണ് ദമ്പതികൾക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. വളരെ ദരിദ്രമായ സാഹചര്യമാണ് ഇവരുടേത്. നിലവിൽ രണ്ടു കുട്ടികളുള്ളതിനാൽ മൂന്നാമതൊരു കുട്ടി കൂടി വന്നപ്പോൾ സഞ്ജയ് ഒട്ടും സന്തോഷവാനായിരുന്നില്ലെന്ന് ഭാര്യ പറഞ്ഞു. കുഞ്ഞ് ജനിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട് സഞ്ജയ് വഴക്കിടുമായിരുന്നു. ഭാര്യ ജോലിക്ക് പോയപ്പോഴാണ് സഞ്ജയ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

Arrest