മകനുമായി വാക്കുതർക്കം; പരിക്കേറ്റ അച്ഛൻ മരിച്ചു

വ്യാഴാഴ്ച രാത്രി പത്തരയോടെ സജീവും മൂത്തമകൻ വരുണുമായുണ്ടായ തർക്കത്തിൽ  ഉന്തുംതള്ളലുമുണ്ടായി. ഇതിനിടയിൽ വരുൺ അച്ഛനെ തള്ളിമാറ്റിയപ്പോൾ വരാന്തയിലെ സിമെന്റ്‌ കൈവരിയിൽ തലയിടിക്കുകയായിരുന്നു.

author-image
anumol ps
New Update
sajeev

സജീവ് 

തിരുവനന്തപുരം: അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ നിലത്തുവീണു പരിക്കേറ്റ അച്ഛൻ മരിച്ചു. കോട്ടുകാൽ പഞ്ചായത്തിലെ ചപ്പാത്ത് വാർഡിൽ ചെമ്പകവിളയിൽ സജീവ് (43) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സജീവിന്റെ മകൻ വരുൺ സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രി പത്തരയോടെ സജീവും മൂത്തമകൻ വരുണുമായുണ്ടായ തർക്കത്തിൽ  ഉന്തുംതള്ളലുമുണ്ടായി. ഇതിനിടയിൽ വരുൺ അച്ഛനെ തള്ളിമാറ്റിയപ്പോൾ വരാന്തയിലെ സിമെന്റ്‌ കൈവരിയിൽ തലയിടിക്കുകയായിരുന്നു.

സജീവ് എഴുന്നേറ്റെങ്കിലും വീണ്ടും തലചുറ്റി വീണ് തലയുടെ പിൻഭാഗത്ത് മുറിവേൽക്കുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു. രാത്രി പതിനൊന്നരയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഴിഞ്ഞം പോലിസ് സ്ഥലത്തെത്തി. അനിതയാണ് സജീവിന്റെ ഭാര്യ. സൂരജ് സജീവ് മറ്റൊരു മകനാണ്.

death