/kalakaumudi/media/media_files/2025/07/17/accuse-samuel-2025-07-17-11-13-29.jpg)
തിരുവനന്തപുരം : മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത അതിയന്നൂര്‍ വെണ്‍പകലിനു സമീപം പട്ട്യക്കാല സംഗീതില്‍ സിജോയി സാമുവേലിനെ (19) റിമാന്‍ഡ് ചെയ്തു.വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.അമിതമായ മൊബൈല്‍ ഉപയോഗം കാരണം സിജോയിയുടെ മാനസികനില തകരാറിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.ഇയാള്‍ ഉപദ്രവം നടത്തുന്നത് പതിവായതോടെ കൗണ്‍സിലിംങ് നല്‍കി സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നെങ്കിലും ആക്രമണം വീണ്ടും തുടരുകയായിരുന്നു.ഇതോടെ സുനില്‍ കുമാറും ഭാര്യ ലളിത കുമാരിയും കാഞ്ഞിരംകുളം പനനിന്നയിലേക്ക് വാടകയ്ക്ക് താമസം മാറി.എന്നാല്‍ സിജോയിക്ക് ദിവസവും ഇവര്‍ ഭക്ഷണം എത്തിച്ചിരുന്നു. ഭക്ഷണവുമായി എത്തിയ പിതാവിനോട്, ഇയാള്‍ പണം ആവശ്യപ്പടുകയും അതു വിസമ്മിച്ചതോടെ പ്രതി ആക്രമിക്കുകയുമായിരുന്നു.സുനില്‍ കുമാറിനെ നാട്ടുകാരാണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.കാല്‍ വഴുതി വീണു എന്നാണ് ആദ്യം സുനില്‍ കുമാര്‍ പറഞ്ഞത്.വീഴ്ചയില്‍ ഉണ്ടായ പരുക്കുകളല്ലെന്നു മനസ്സിലാക്കിയ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ചികിത്സയിലിരിക്കെയാണ് സുനില്‍ മരിച്ചത്.