14 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ് മൃതദേഹം മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ചു

ഹൈദരാബാദിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ് മാലിന്യത്തിൽ തള്ളി. ഗൊൽക്കൊണ്ട പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.14 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പിതാവ് അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മാലിന്യത്തിൽ ഉപേക്ഷിച്ചത്.

author-image
Aswathy
New Update
accident

ഹൈദരാബാദിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ് മാലിന്യത്തിൽ തള്ളി. ഗൊൽക്കൊണ്ട പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.14 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പിതാവ് അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മാലിന്യത്തിൽ ഉപേക്ഷിച്ചത്. കുഞ്ഞിൻ്റെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തറിയുന്നത്. നേപ്പാൾ സ്വേദേശിയാണ് പ്രതിയായ ജഗത്ത്. ഇയാൾ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു.

ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് ജഗത്ത് തൻ്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം അപ്പാർട്ട്മെൻ്റിന് പുറത്തേക്ക് കൊണ്ടുപോയി ടോളിച്ചൗക്കിയിലെ മാലിന്യക്കൂമ്പാരത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

പോലീസ് ഉടൻ നടപടിയെടുക്കുകയും പ്രതിയായ ജഗത്തിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ എന്തിനാണ് ഇയാൾ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും കൃത്യത്തിന് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം ഇയാൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

 

Child murder child death