അച്ഛന്റെ ആഡംബര കാര്‍ ഇടിച്ച് തകര്‍ത്തു; മകന്റെ ലൈസന്‍സ് റദ്ദാക്കും

പിതാവിന്റെ വാഹനവും മകന്റെ വാഹനവും പൊലീസ് പിടിച്ചെടുത്തു. മരുമകളും മകന്‍ സതീഷും തമ്മിലുള്ള വഴക്ക് പറഞ്ഞു തീര്‍ക്കാനെത്തിയതായിരുന്നു പിതാവ്.

author-image
Athira Kalarikkal
New Update
crash
Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ : അച്ഛന്‍ സഞ്ചരിക്കുന്ന ആഡംബര കാര്‍ സ്വന്തം വാഹനം ഉപയോഗിച്ച് ഇടിച്ചു തകര്‍ത്ത മകന്റെ ലൈസന്‍സ് റദ്ദാക്കും. വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നിര്‍ദേശവും മോട്ടര്‍ വാഹനവകുപ്പ് പുറപ്പെടുവിച്ചു. താനെയ്ക്കടുത്ത് അംബര്‍നാഥ്ബദ്ലാപുര്‍ റോഡില്‍ അപകടകരമായി വാഹനം ഓടിക്കുകയും വഴിയാത്രക്കാരുള്‍പ്പെടെ 5 പേരെ പരുക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ സതീഷ് ശര്‍മ പൊലീസ് കസ്റ്റഡിയിലാണ്.

പിതാവിന്റെ വാഹനവും മകന്റെ വാഹനവും പൊലീസ് പിടിച്ചെടുത്തു. മരുമകളും മകന്‍ സതീഷും തമ്മിലുള്ള വഴക്ക് പറഞ്ഞു തീര്‍ക്കാനെത്തിയതായിരുന്നു പിതാവ്. കാര്‍ പൊതുസ്ഥലത്ത് ആയുധമാക്കിയതിനാല്‍ ഇയാള്‍ വാഹനം ഓടിക്കാന്‍ യോഗ്യനല്ലെന്നും മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

luxury cars car smashed