ഒപ്പംതാമസിച്ചിരുന്ന ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടി, ​ഗർഭസ്ഥശിശു മരിച്ചു; യുവാവ് അറസ്റ്റിൽ

വ്യാഴാഴ്ച രാത്രി ആയിരുന്നു സംഭവം. ശനിയാഴ്ച ചെങ്ങന്നൂരിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഞായറാഴ്ച ഉച്ചയോടെ പിടികൂടുകയായിരുന്നു

author-image
Vishnupriya
New Update
vishnu

തിരുവല്ല: ഒപ്പം താമസിച്ചിരുന്ന യുവതിയുടെ വയറ്റിൽ ചവിട്ടി അഞ്ചുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ കൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. തിരുവല്ല പൊടിയാടി കാരാത്ര കോളനിയില്‍ വടക്കേ പറമ്പല്‍ വീട്ടില്‍ വിഷ്ണു ബിജു (22) വിനെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി ആയിരുന്നു സംഭവം. ശനിയാഴ്ച ചെങ്ങന്നൂരിലെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഞായറാഴ്ച ഉച്ചയോടെ പിടികൂടുകയായിരുന്നു.

unborn death assualt