ആഗ്രയില്‍മദ്യപിച്ച് കാറോടിച്ച എന്‍ജിനീയര്‍ 5 പേരെ ഇടിച്ചുകൊന്നു

ന്യൂ ആഗ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നഗ്ല ബുധിയിലായിരുന്നു അപകടം. വാഹനമോടിച്ച ആഗ്ര സ്വദേശി അനീഷ് ഗുപ്തയെ (40) അറസ്റ്റ് ചെയ്തു. വാഹനവും കണ്ടുകെട്ടി

author-image
Biju
New Update
death

ആഗ്ര: മദ്യലഹരിയിലായിരുന്ന എന്‍ജിനീയര്‍ ഓടിച്ച കാറിടിച്ച് 5 കാല്‍നടയാത്രക്കാര്‍ മരിച്ചു. ന്യൂ ആഗ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നഗ്ല ബുധിയിലായിരുന്നു അപകടം. വാഹനമോടിച്ച ആഗ്ര സ്വദേശി അനീഷ് ഗുപ്തയെ (40) അറസ്റ്റ് ചെയ്തു. വാഹനവും കണ്ടുകെട്ടി.

നോയിഡയിലെ സ്വകാര്യകമ്പനിയില്‍ എന്‍ജിനീയറായ ഇയാള്‍ ദീപാവലി അവധിക്കു നാട്ടിലെത്തിയതാണ്. രക്തപരിശോധനയില്‍ ലഹരിയുടെ സാന്നിധ്യം തെളിഞ്ഞതായി പൊലീസ് പറഞ്ഞു. അമിത വേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ കയറിയശേഷം കാല്‍നടയാത്രക്കാരെ ഇടിക്കുകയായിരുന്നു. ഇടിയേറ്റ 7 പേരില്‍ 5 പേരും ആശുപത്രിയിലെത്തിയപ്പോഴേക്ക് മരിച്ചു. 2 പേര്‍ ചികിത്സയിലാണ്.