/kalakaumudi/media/media_files/2025/06/26/rape-odisha-cases-2025-06-26-14-54-21.png)
ഒഡീഷ : പത്ത് ദിസത്തിനുളളില്‍ അഞ്ച് ബലാത്സംഗകേസാണ് ഒഡീഷയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത് മയൂര്‍ഭഞ്ച് ജില്ലയിലെ കരഞ്ജയ് പ്രദേശത്താണ്. ജൂണ്‍ 25 ന് ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായിരിക്കുന്നത്.മലാര്‍പാഡ ഗ്രാമത്തില്‍ നിന്നുള്ള ബികാഷ് പത്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റ് രണ്ട് പേര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.ജൂണ്‍ 17ന് ഗോപാല്‍പൂര്‍ ബീച്ചിലാണ് ആദ്യത്തെ സംഭവം.സുഹൃത്തിനൊപ്പം ബീച്ചിലേക്ക് പോയ കോളേജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.കേസില്‍ പ്രതികളായ പത്ത് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ജൂണ്‍ 18ന് 17 വയസ്സുളള പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാണാതായ പെണ്‍കുട്ടിയെ അന്വേഷിക്കുന്നതിനിടയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്നുളള പരിശോദനയില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി.ജൂണ്‍ 19 ന് 31 വയസ്സുളള സ്ത്രീ കൂട്ട ബലാത്സംഗത്തിനിരയായി.ജൂണ്‍ 25 ന് ബിഎസ്സി നഴ്‌സിങ് പഠനത്തിന് സഹായിക്കാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ പീഡിപ്പിച്ചു.