/kalakaumudi/media/media_files/2026/01/27/rasalahari-2026-01-27-10-26-24.jpg)
കൊച്ചി: മാരക രാസലഹരിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ വനിത പിടിയിൽ. ടോഗോ സ്വദേശിനിയായ ലറ്റി ഫെറ്റാവോ ആണ് അറസ്റ്റിലായത്. ദോഹയിൽ നിന്നാണ് ഇവർ കൊച്ചിയിൽ എത്തിയത്. ഇന്ന് പുലർച്ചെ നടന്ന പരിശോധനയിലാണ് പിടിയിലായത്.
നാല് കിലോ മെത്താക്യുലോൺ ആണ് അധികൃതർ പിടികൂടിയത്. ദോഹയിൽ നിന്ന് കൊച്ചിയിൽ എത്തി, ഡൽഹിയിലേക്ക് പോകാനായി ആഭ്യന്തര ടെർമിനലിൽ കാത്തിരിക്കുകയായിരുന്നു. ഈ സമയം ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
രണ്ട് കോടിയോളം വിലവരുന്ന മെത്താക്യുലോണിന്റെ രണ്ട് വലിയ പാക്കറ്റുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. നേരത്തെ ആഫ്രിക്കൻ സ്വദേശി ഇതേരിതിയിൽ ഡൽഹിയിലേക്ക് ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. പ്രതിയെ ഇന്ന് തന്നെ കോടിതിയിൽ ഹാജരാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
