/kalakaumudi/media/media_files/2025/01/26/HTPHA7b9XuJH3JUaPqdc.jpg)
Fort Police Station
തിരുവനന്തപുരം: പീഡന വിവരം മറച്ചുവെച്ചതിന് തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂളിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം മറച്ചുവെച്ചതിനാണ് പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തത്.
സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകനായ അരുണ്‍ മോഹനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം പെണ്‍കുട്ടി മറ്റു അധ്യാപകരോട് പറഞ്ഞിട്ടും വിവരം മറച്ചുവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അധ്യാപകനെ പിടികൂടിയതിന് പുറമെയാണ് സ്‌കൂളിനെതിരെയും പോക്‌സോ പ്രകാരം കേസെടുത്തത്.