കവര്‍ച്ച പരമ്പരകള്‍ ലക്ഷ്യമിട്ട് കൊച്ചിയിലെത്തിയ സംഘത്തിലെ നാല് പേരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടി. 20 മുതല്‍ 23 വയസ് വരെ മാത്രം പ്രായമുള്ള കോഴിക്കോട് ചക്കുംകടവ് സ്വദേശി ഫാസില്‍, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് തൈഫ്, ഷാഹിദ്, ഗോകുല്‍ എന്നിവരാണ് പിടിയിലായത്. എറണാകുളം പ്രോവിഡന്‍സ് റോഡിലെ വീട്ടില്‍നിന്ന് ബൈക്ക് മോഷ്ടിക്കാനായിരുന്നു ആദ്യശ്രമം നടത്തിയത്. തുടര്‍ന്ന് സമീപത്തുള്ള ടര്‍ഫിന്റെ ഓഫീസില്‍ കയറി വാച്ചും മറ്റൊരു ഓഫീസില്‍നിന്ന് മൊബൈല്‍ഫോണും മോഷ്ടിച്ച് കടന്നു. സിസി ടിവി ക്യാമെറകള്‍ അടക്കം തകര്‍ത്തായിരുന്നു മോഷണം നടത്തിയത്. മുഹമ്മദ് തായിയെയും ഷാഹിദിനെയും മോഷണമുതലുമായാണ് പൊലീസ് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിലാണ് മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
നാല് പേരും കോഴിക്കോട്ടെ മോഷണ സംഘത്തില്‍പ്പെട്ടവരാണ്. 'ബാപ്പയും മക്കളും' എന്ന മോഷണസംഘത്തിലെ പ്രധാനിയായ ഫസലുദീന്റെ മകനാണ് ഫാസില്‍. കോഴിക്കോട് കേന്ദ്രീകരിച്ച് നിരവധി മോഷണ കേസുകളില്‍ പ്രതികളാണ് ഫസലുദ്ദീനും മക്കളും. ഇവര്‍ക്കൊപ്പം കൂടുതല്‍ മോഷ്ടാക്കള്‍ ചേര്‍ന്നതോടെയാണ് സംഘം വലുതായതും.താമരശേരി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ വിവിധ മോഷണങ്ങള്‍ നടത്തിയ സംഘം ബെംഗളൂരുവിലേക്ക് കടന്നു. താമരശേരി മൈക്രോലാബില്‍ നിന്ന് 68,000 രൂപയും നാല് ഫോണുകളും സംഘം മോഷ്ടിച്ചിരുന്നു.
ഇതില്‍ ഒരു ഫോണ്‍ കണ്ടെടുത്തു. കൊയിലാണ്ടിയില്‍ നിന്ന് സംഘം മോഷ്ടിച്ച ബൈക്കുകള്‍ ഒളിപ്പിച്ച സ്ഥലത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു ബുള്ളറ്റും ഒരു സ്‌കൂട്ടറും ആണ് സംഘം അടുത്തിടെ കൊയിലാണ്ടിയില്‍ നിന്ന് മോഷ്ടിച്ചത്.
'ബാപ്പയും മക്കളും' സംഘത്തിലെ നാലുപേര്‍ പിടിയില്‍
കവര്‍ച്ച പരമ്പരകള്‍ ലക്ഷ്യമിട്ട് കൊച്ചിയിലെത്തിയ സംഘത്തിലെ നാല് പേരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടി. കോഴിക്കോട് ചക്കുംകടവ് സ്വദേശി ഫാസില്‍, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് തൈഫ്, ഷാഹിദ്, ഗോകുല്‍ എന്നിവരാണ് പിടിയിലായത്.
New Update
00:00/ 00:00