/kalakaumudi/media/media_files/2025/06/25/image_search_1750819783196-2025-06-25-08-20-55.jpg)
കോട്ടയം: സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. കോട്ടയം നെടുങ്കണ്ടം സ്വദേശി മനുവാണ് പോലീസ് പിടിയിലായത്. മുളന്തുരുത്തിയിൽ നിന്നാണ് ചങ്ങനാശ്ശേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോട്ടയം - പത്തനംതിട്ട ജില്ലകളിലെ ചങ്ങനാശ്ശേരി, തിരുവല്ല, കറുകച്ചാൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തട്ടിപ്പ് നടത്തിയതായി നിലവിൽ പരാതികൾ ലഭിച്ചിട്ടുണ്ടന്ന് പൊലീസ് അറിയിച്ചു.
സപ്ലൈകോ ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ സർക്കാർ ഉദ്യോഗസ്ഥരുടെ ടാഗ് കഴുത്തിൽ അണിഞ്ഞാണ് ഇയാൾ സ്ഥാപനങ്ങളിൽ എത്തി തട്ടിപ്പ് നടത്തിയത്.പലചരക്ക് സാധനങ്ങൾ, ഫർണിച്ചർ, മൊബൈൽ ഫോണുകൾ തുടങ്ങിയവയാണ് ഇയാൾ തട്ടിയെടുത്തത്. നേരത്തെ ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലും പ്രതിയാണ് പിടിയിലായ മനു.
രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.ഇയാളെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ എവിടെയൊക്കെ തട്ടിപ്പ് നടത്തി എന്നതിന്റെ പൂർണ്ണവിവരം ലഭ്യമാകുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.