ബെംഗളൂരുവില്‍ നിര്‍ത്തിയിട്ട കാറുകളില്‍ കൂട്ടമോഷണം

ബിഎംഡബ്ല്യു അടക്കമുള്ള ആഡംബര കാറുകളുടെ ചില്ലുകള്‍ തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്.  ആഡംബരക്കാറുകളെ ലക്ഷ്യമിട്ട് ഒരു സംഘം മോഷ്ടാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കവര്‍ച്ചയാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു.

author-image
Athira Kalarikkal
Updated On
New Update
representational Image

Representational Image

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളുരു : ബെംഗളുരുവില്‍ നിര്‍ത്തിയിട്ട നാല് കാറുകളില്‍ കൂട്ടമോഷണം. കാറില്‍ വച്ചിരുന്ന ലാപ്‌ടോപ്പുകളും ബാഗുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ചില്ല് തകര്‍ത്താണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇന്ദിരാനഗറിലെ 100 ഫീറ്റ് റോഡിലാണ് സംഭവം.  മൂന്ന് ലാപ്‌ടോപ്പുകള്‍ ഉള്‍പ്പടെ വില പിടിപ്പുള്ള വസ്തുക്കള്‍ ആണ് കാറുകളില്‍ നിന്നും നഷ്ടമായത്.

ഓഗസ്റ്റ് 22-നാണ് മോഷണം നടന്നത്. എന്നാല്‍ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലൂടെ പുറത്ത് വന്നത്. ബിഎംഡബ്ല്യു അടക്കമുള്ള ആഡംബര കാറുകളുടെ ചില്ലുകള്‍ തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്.  ആഡംബരക്കാറുകളെ ലക്ഷ്യമിട്ട് ഒരു സംഘം മോഷ്ടാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കവര്‍ച്ചയാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. സൈലന്‍സര്‍ ഉള്ള കട്ടര്‍ ഉപയോഗിച്ച് കാറുകളുടെ ചില്ല് തകര്‍ത്ത് ഉള്ളിലെ സാധനങ്ങള്‍ എടുത്ത് മോഷ്ടാക്കള്‍ കടന്ന് കളയുകയായിരുന്നു.

Crime News Bengaluru