/kalakaumudi/media/media_files/2025/02/15/kogM1s5NSuOfWS6q8tKS.jpg)
Lavu Sooryaji
ബെംഗളൂരു: മുന്‍ ഗോവ എംഎല്‍എ ഓട്ടോ ഡ്രൈവറുടെ മര്‍ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടകയിലെ ബെലഗാവിയില്‍ ഇന്ന് ഉച്ചയോടെ ആണ് സംഭവം നടന്നത്. പോണ്ട എംഎല്‍എ ആയിരുന്ന ലാവൂ സൂര്യജി മാംലേദാര്‍ ആണ് മരിച്ചത്.
ഖാടെ ബസാറില്‍ ഇന്ന് ലാവൂ മാംലേദാര്‍ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്തിരുന്നു. ഹോട്ടലിലേക്ക് കയറുന്ന ഇടവഴിയില്‍ വച്ച് ലാവൂവിന്റെ കാര്‍ ഒരു ഓട്ടോയില്‍ തട്ടി. തുടര്‍ന്ന് ഓട്ടോക്കാരനും മുന്‍ എംഎല്‍എയും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമായി.
നഷ്ടപരിഹാരം ചോദിച്ചപ്പോള്‍ തരാന്‍ പറ്റില്ല എന്ന് പറഞ്ഞതോടെ ലാവൂവിനെ ഓട്ടോക്കാരന്‍ മര്‍ദിച്ചു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശേഷം ഹോട്ടലില്‍ എത്തിയ ലാവൂ ഒന്നാം നിലയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
