ഗുളികരൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം
നെടുമ്പാശ്ശേരി: ഒന്നരക്കിലോ സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
ക്വാലാലംപൂരിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദിൽ നിന്ന് ഗുളികകളുടെ രൂപത്തിലാക്കിയ 535 ഗ്രാം സ്വർണവും ഷാർജയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്ന് 953 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
