Representative Image
കണ്ണൂര്‍ : വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്നു മൂന്നുമണിയോടെ എത്തിയ യാത്രക്കാരനില്‍ നിന്നാണ് എയര്‍പോര്‍ട്ട് പൊലീസ് സ്വര്‍ണം പിടികൂടിയത്. 4 ക്യാപ്‌സ്യൂളുകളായി 1123 ഗ്രാം സ്വര്‍ണമാണു കടത്തിയത്. സംഭവത്തില്‍ ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശി കാക്കത്തറമ്മല്‍ ടി.ടി.ജംഷീറിനെ അറസ്റ്റ് ചെയ്തു.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി എയര്‍പോര്‍ട്ട് പൊലീസും സ്‌ക്വാഡും ചേര്‍ന്ന് മട്ടന്നൂര്‍ കൂത്തുപറമ്പ് റോഡില്‍ പിടികൂടുകയായിരുന്നു. പരിശോധനയില്‍ കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തു.