ഗുണ്ടാസംഘം തകർത്ത സ്കൂട്ടർ
തിരുവനന്തപുരം: അമ്പൂരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. ഇന്നലെ രാത്രി വെള്ളറട കണ്ണനൂരിലാണ് സംഭവം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെയും ഭര്‍ത്താവിനെയും നടുറോഡില്‍ മര്‍ദിച്ചു. അക്രമികൾ അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. അക്രമികൾ ഒരു വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനങ്ങൾ മറിച്ചിടുകയും ചെയ്തു. ഇവർ പണം അപഹരിച്ചതായും നാട്ടുകാർ പറഞ്ഞു.
ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുടമയെയും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി. ‘കേറിപ്പോടാ എന്നുപറഞ്ഞ് അസഭ്യം പറഞ്ഞു, വെട്ടാൻ വന്നു’. എന്ന് വീട്ടുടമ പറഞ്ഞു. അതേസമയം, പൊലീസ് സ്ഥലത്തെത്തിയത് വൈകിയെന്നു നാട്ടുകാര്‍ ആരോപിച്ചു. അക്രമ വിവരം രാത്രി പത്തു മണിക്ക് വിളിച്ചറിയയിച്ചിട്ടും പൊലീസ് എത്തിയത് ഒന്നരമണിക്കൂറിനുശേഷമാണെന്നാണ് ആരോപണം. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
