മുത്തശ്ശിയെ കൊലപ്പെടുത്തി കൊച്ചുമകന്‍ ;മൃതദേഹം പെട്ടിയില്‍ ഒളിപ്പിച്ചു

രാജസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയായ 28 കാരനായ വികാസ് ഗൗഹറിനെ കൃത്യം നടത്തി മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തു.

author-image
Sneha SB
New Update
MURDER INDORE

ഇന്‍ഡോര്‍ : ഇന്‍ഡോറിലെ മല്‍ഹര്‍ഗഞ്ചില്‍ കൊച്ചുമകന്‍ 65 വയസ്സുള്ള മുത്തശ്ശിയെ കഴുത്ത്‌ഞെരിച്ച് കൊലപ്പെടുത്തി,മൃതദേഹം പെട്ടിയില്‍ ഒളിപ്പിച്ചു.രാജസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയായ 28 കാരനായ വികാസ് ഗൗഹറിനെ കൃത്യം നടത്തി മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തു.മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് വിരമിച്ച മസ്റ്റര്‍ റോള്‍ ജോലിക്കാരിയായ ശാന്തി, പെന്‍ഷന്‍ പണം കൊണ്ടാണ് ജീവിച്ചിരുന്നത്.കിടക്കയില്‍ വച്ചിരുന്ന ട്രങ്കിനുള്ളില്‍ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.പ്രതിയായ വികാസിന്റെ രണ്ട് മക്കളെയും ശാന്തിയാണ് നോക്കിയിരുന്നത്.മദ്യപാനവും ഇയാളുടെ സ്വഭാവവും കാരണം ഭാര്യ ഒരു വര്‍ഷം മുന്‍പ് ഉപേക്ഷിച്ച് പോയിരുന്നു.തൊഴില്‍ രഹിതനായ ഇയാള്‍ നിരന്തരം ലഹരി വസ്തുക്കള്‍ വാങ്ങാനായി മുത്തശ്ശിയില്‍നിന്ന് പൈസ വാങ്ങുമായിരുന്നു.സംഭവദിവസം ഇയാള്‍ മദ്യപിക്കാനായി ശാന്തിയോട് പണം ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഇത് നല്‍കാത്തതിനെത്തുടര്‍ന്ന് കുട്ടികളുറങ്ങിയശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് വിവരം.സംശയം തോന്നിയ ശാന്തിയുടെ മകളാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്,ശാന്തിയുടെ മരണശേഷം ഇയാള് ഒളിവില്‍ പോയിരുന്നു.പ്രതി ഇപ്പോള്‍ കസ്റ്റഡിയിലാണ്.

indore arrested murder