/kalakaumudi/media/media_files/2025/10/02/bishnoy-2025-10-02-16-12-30.jpg)
ഒട്ടാവ: ബ്രിട്ടീഷ് ഗായകന്‍ എപി ധില്ലന്റെ ബ്രിട്ടീഷ് കൊളംബിയയിലെ വീടിനുമുന്നില്‍ വെടിവെയപ് നടത്തിയ സംഭവത്തില്‍ കനേഡിയയിലെ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ കൂട്ടാളിക്ക് ആറു വര്‍ഷം തടവ്. ബിഷ്‌ണോയിയുടെ വിശ്വസ്തന്‍ അബ്ജീത് കിംഗ്രയെ(26) ക്ക് ആണ് വിക്ടോറി കോടതി ശിക്ഷ വിധിച്ചത്.
2024 സെപ്റ്റംബര്‍ രണ്ടിനാണ് ബ്രിട്ടീഷ് കൊളംബിയയിലെ കോള്‍വുഡിലുള്ള എപി ധില്ലന്റെ വസതിക്ക് പുറത്ത് വെടിവെപ്പ് ഉണ്ടായത്. പിന്നാലെ 2024 ഒക്ടോബറില്‍ അബ്ജീത് കിംഗ്രയെ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തു
ഗായകന്‍ ധില്ലന്റെ വാന്‍കൂവര്‍ ദ്വീപിലെ വീട്ടില്‍ നടന്ന ആക്രമണം ഒറ്റപ്പെട്ടതല്ലെന്ന നിഗമനത്തിലാണ് കോടതി ശിക്ഷപുറപ്പെടുവിച്ചത്.കിംഗ്രയ്ക്ക് ആജീവനാന്ത തോക്ക് നിരോധനവും ഏര്‍പ്പെടുത്തി. ധില്ലന്റെ വീട്ടില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രതിയായ വിക്രം ശര്‍മയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കനേഡിയന്‍ സര്‍ക്കാര്‍ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയെ ''വിദേശ തീവ്രവാദ സംഘടന''യായി പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കിംഗ്രയ്ക്ക് ശിക്ഷ വിധിച്ചതായുള്ള വാര്‍ത്ത എന്നതും ശ്രദ്ധേയമാണ്.