കരുനാഗപ്പള്ളി: ഗുണ്ടാ പകയുടെ പേരില്‍ കരുനാഗപ്പള്ളി സ്വദേശിയായ ജിം സന്തോഷിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. കൊലപാതകം നടന്ന് 89ആം ദിവസമാണ് കരുനാഗപള്ളി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 800 പേജുള്ള കുറ്റപത്രമാണ് കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 13 പ്രതികള്‍ ആണ് കേസില്‍ ആകെയുള്ളത്. ഒന്നാം പ്രതി പങ്കജ് മേനോന് സന്തോഷിനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രം വിശദമാക്കുന്നു.
കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ബോംബറിയുകയും വെട്ടുകയും ആക്രമിക്കുകയും ആയിരുന്നു എന്ന് കുറ്റപത്രം വിശദമാക്കുന്നു. കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു കൊലപാതകമെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.
മാര്‍ച്ച് 27 ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തി പ്രതി ജിം സന്തോഷിനെ ആറംഗ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷിന്റെ അമ്മയുടെ മുന്നില്‍ വച്ച് ബോംബറിഞ്ഞും വെട്ടിപരിക്കേല്‍പ്പിച്ചുമാണ് ജിം സന്തോഷിനെ കൊലപ്പെടുത്തിയത്.
ഗൂഡാലോചന, കൊലപാതകം, സംഘടിത കുറ്റകൃത്യമടക്കം ഉള്ള വകുപ്പുകള്‍ ആണ് കുറ്റപത്രത്തില്‍ ഉള്ളത്. ശാസ്ത്രീയമായി സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പേ പ്രതികള്‍ ഫോണുകള്‍ ഉപയോഗിക്കാതിരിക്കുകയും വാട്‌സ് ആപ്പ് മറ്റും വഴി കോളുകള്‍ ചെയുകയും മറ്റു പലരുടെയും സിം കാര്‍ഡ് ഉപയോഗിച്ചുമായിരുന്നു പ്രതികള്‍ ആശയവിനിമയം നടത്തിയിരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
