പാതിവില തട്ടിപ്പ്: ആദ്യ കേസിൽ പ്രതി ആനന്ദകുമാറിന് ജാമ്യം, മറ്റു കേസിൽ ജാമ്യം ഇല്ലാത്തതിനാൽ ജയിലിൽ തുടരും

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മുപ്പതോളം കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

author-image
Anitha
New Update
hihguigyf

തിരുവനന്തപുരം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിൽ പ്രതി ആനന്ദ കുമാറിന് ജാമ്യം അനുവദിച്ച് കോടതി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മുപ്പതോളം കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബാക്കി കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ആനന്ദകുമാർ ജയിലിൽ തുടരും.

പാതിവില തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ആനന്ദ്കുമാറിന്‍റെ നേരിട്ട് പങ്കുണ്ടെന്നതില്‍ തെളിവുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആനന്ദ്കുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലായിരുന്നു നിര്‍ണായക പരാമര്‍ശം. സ്കൂട്ടര്‍ വാഗ്ദാനം ചെയ്ത വനിതകളില്‍ നിന്ന് ട്രസ്റ്റ് നേരിട്ട് പണം കൈപ്പറ്റിയതിന്‍റെ രേഖകകള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് അനന്തുകൃഷ്ണനില്‍ നിയമാനുസൃതം സംഭാവന വാങ്ങിയതല്ലാതെ പാതിവില സ്കൂട്ടര്‍ പദ്ധതിയുമായി ഒരു ബന്ധവുമില്ലെന്നാണ് കെഎന്‍ ആനന്ദകുമാര്‍ ഇതുവരെ പറഞ്ഞത്. എന്നാല്‍, തട്ടിപ്പില്‍ ആനന്ദ്കുമാറിന് നേരിട്ട് പങ്കുള്ളതിന് തെളിവുണ്ടെന് വ്യക്തമാക്കുകയാണ് ഹൈക്കോടതി. ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമര്‍ശം.

21 സ്ത്രീകളില്‍ നിന്ന് 60000 രൂപയും അഞ്ചു പേരില്‍ നിന്ന് 56,000 രൂപയും 2024 എപ്രില്‍ ആറിനും ഒന്‍പതിനും ഇടയ്ക്ക് സായിഗ്രാമിന്‍റെ അക്കൗണ്ടിലെത്തിയതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മറ്റ് എന്‍ജിഒകളും ഇതേ തുക തന്നെയാണ് കൈപറ്റിയത്. കൈംബ്രാഞ്ച് സമര്‍പ്പിച്ച രേഖകള്‍ മുന്‍നിര്‍ത്തിയാണ് അനന്ദ് കുമാറിന്‍റെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചത്.

ഫണ്ട് ലഭ്യതയെ കുറിച്ച് പരിശോധിച്ചിരുന്നില്ലെന്ന് ആനന്ദ്കുമാറിന്‍റെ വാദം വിശ്വസിനീയമല്ല. സായി ഗ്രാമിന്‍റെ മാനേജിംഗ് ട്രസ്റ്റി എന്ന നിലയ്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിന് ആനന്ദ് കുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ചിന്‍റെ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ജാമ്യാപേക്ഷ തള്ളിയത്. ആരോഗ്യപരമായ കാരണങ്ങളാള്‍ ജാമ്യം നല്‍കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല.

Fraud Alert financial fraud