/kalakaumudi/media/media_files/vSFbKR5mxBPpV4ZHxmV2.jpg)
കോഴിക്കോട്: ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി നൗഷാദിനെ കേരളത്തിലെത്തിക്കും. നൗഷാദ് സന്ദര്‍ശനവിസയില്‍ സൗദിയിലാണ്. ഇയാളെ അടുത്തദിവസംതന്നെ നാട്ടിലെത്തിക്കും.
പ്രതികള്‍ക്ക് സഹായംചെയ്ത രണ്ടു സ്ത്രീകള്‍കൂടെ പ്രതികളാവും. കേസിലെ മുഖ്യപ്രതി നൗഷാദിനുവേണ്ടി ഹേമചന്ദ്രനെ കെണിയില്‍പ്പെടുത്തി സംഘത്തിന്റെ കൈയിലെത്തിച്ച കണ്ണൂര്‍ സ്വദേശിനി, തട്ടിക്കൊണ്ടുപോകലിനെയും കൊലപാതകത്തെയുംകുറിച്ച് അറിയാവുന്ന ഗുണ്ടല്‍പേട്ട് സ്വദേശിനി എന്നിവരാണ് പ്രതികളാക്കുക.
ഹേമചന്ദ്രന്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞദിവസം മൈസൂരുവില്‍നിന്ന് കണ്ടെത്തിയിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ജ്യോതിഷ്‌കുമാറിനെയും അജേഷിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ബത്തേരിയിലെ ഒരു വീട്ടില്‍വെച്ചാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായ പ്രതികള്‍ പോലീസിനോട് പറഞ്ഞത്.