ഹേമചന്ദ്രന്‍ കൊലപാതകം ; മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

യുഎഇയിലുള്ള നൗഷാദിന്റെ വീസാ കാലാവധി ഇന്ന് തീരാനിരിക്കെയാണ് പൊലീസിന്റെ നിര്‍ണായകമായ നീക്കം. രണ്ട് മാസത്തെ വിസിറ്റിംഗ് വീസയിലാണ് നൗഷാദ് വിദേശത്തേക്ക് പോയത്.

author-image
Sneha SB
New Update
HEMACHANDRAN MURDER


കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. യുഎഇയിലുള്ള നൗഷാദിന്റെ വീസാ കാലാവധി ഇന്ന് തീരാനിരിക്കെയാണ് പൊലീസിന്റെ നിര്‍ണായകമായ നീക്കം. രണ്ട് മാസത്തെ വിസിറ്റിംഗ് വീസയിലാണ് നൗഷാദ് വിദേശത്തേക്ക് പോയത്. വീസാ കാലാവധി തീരുന്നതിനാല്‍ നൗഷാദ് നാട്ടിലെത്താന്‍ സാധ്യതയുണ്ടെന്ന് പൊലീസ് കരുതുന്നത്. രാജ്യത്തെ ഏതു വിമാനത്താവളങ്ങളില്‍ എത്തിയാലും പിടികൂടുന്നതിനായാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.ഹേമചന്ദ്രന്‍ വധക്കേസില്‍ പൊലീസ് അന്വേഷണം തുടരുമ്പോഴാണ് കൊലപാതകമല്ല ആത്മഹത്യയാണ് സംഭവിച്ചതെന്ന വാദവുമായി പ്രതി നൗഷാദ് ഫെയ്‌സ്ബുക്കില്‍ ലൈവില്‍ വന്നത്. മുപ്പതോളം പേര്‍ക്ക് ഹേമചന്ദ്രന്‍ പണം നല്‍കാനുണ്ടായിരുന്നു. പണം എവിടെ നിന്നും സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ കരാറില്‍ ഒപ്പിടീപ്പിച്ച് ഹേമചന്ദ്രനെ വീട്ടില്‍ ആക്കിയതാണ് തങ്ങളെന്നാണ് വീഡിയോയില്‍ നൌഷാദ് പറഞ്ഞത്.

murder look out notice