പൊലീസിന്റെ ഉറക്കം കെടുത്തിയ സീരിയല്‍കില്ലര്‍: ടാക്‌സി വിളിച്ച ശേഷം ഡ്രൈവറെ കൊലപ്പെടുത്തും; മൃതദേഹം മുതലകള്‍ക്കിട്ടുകൊടുക്കും

ടാക്സികള്‍ വാടകയ്ക്ക് വിളിച്ച് ഡ്രൈവര്‍മാരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഉത്തരാഖണ്ഡിലെ വനപ്രദേശങ്ങളില്‍ ഉപേക്ഷിക്കുകയും വാഹനങ്ങള്‍ നേപ്പാള്‍ അതിര്‍ത്തിക്കപ്പുറത്ത് വില്‍പന നടത്തുന്നതുമായിരുന്നു ഇയാളുടെ രീതി

author-image
Biju
New Update
lamba

ന്യൂഡല്‍ഹി: ഒരു കൃത്യത്തില്‍ പ്രഫണലുകളായവര്‍ അത് ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് മാത്രം പ്രത്യേകമായൊരു സംഗതി അതില്‍ ഉറപ്പിക്കാറുണ്്. അതുപോലൊരു കൊലപാതക പരമ്പരയുടെ കൂടുതല്‍ പുറത്തുവന്നത് ഡല്‍ഹി പൊലീസിനെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. 

ടാക്സി കാറുകള്‍ വാടകയ്ക്ക് വിളിച്ച് ഡ്രൈവര്‍മാരെ കൊലപ്പെടുത്തി മോഷണം നടത്തുന്ന കൊടും കുറ്റവാളിയായ 49 കാരന്‍ ബന്‍ഷി എന്ന അജയ് ലാംബയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു.  

ഡല്‍ഹി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ പിടിയിലായത്. 2001-ല്‍ ന്യൂ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസ് ഉള്‍പ്പെടെ ഡല്‍ഹിയിലും ഉത്തരാഖണ്ഡിലുമായി നാല് കവര്‍ച്ച-കൊലപാതക കേസുകളില്‍ പ്രതിയായ ഇയാള്‍ 25 വര്‍ഷമായി പൊലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു.

ടാക്സികള്‍ വാടകയ്ക്ക് വിളിച്ച് ഡ്രൈവര്‍മാരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഉത്തരാഖണ്ഡിലെ വനപ്രദേശങ്ങളില്‍ ഉപേക്ഷിക്കുകയും വാഹനങ്ങള്‍ നേപ്പാള്‍ അതിര്‍ത്തിക്കപ്പുറത്ത് വില്‍പന നടത്തുന്നതുമായിരുന്നു ഇയാളുടെ രീതി. ഞെട്ടിക്കുന്ന സംഭവം തെളിവ് നശിപ്പിക്കാനായി ഇയാള്‍ ഇരകളുടെ മൃതദേഹം മുതലകള്‍ക്ക് തിന്നാല്‍ കൊടുക്കുമായിരുന്നുവെന്നതാണ്. അതുകൊണ്ടുതന്നെ പ്രതിക്കായുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള പരീക്ഷണ നീക്കത്തിലാണ് ഡല്‍ഹി പൊലീസ്.

1999 നും 2001 നും ഇടയില്‍ നടന്ന സമാനമായ നിരവധി കേസുകളുടെ സൂത്രധാരനും ഇയാള്‍ ആണെന്ന് പൊലീസ് പറയുന്നു.

'1976 ല്‍ ജനിച്ച അജയ് ലാംബ ഡല്‍ഹിയിലെ കൃഷ്ണ നഗര്‍ സ്വദേശിയാണ്. ആറാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇയാള്‍ ചെറുപ്രായത്തില്‍ തന്നെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലത്ത് വികാസ് പുരി മേഖലയില്‍ സ് 'ബന്‍ഷി' എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. 1996 ല്‍ ഉത്തര്‍പ്രദേശിലെ ബറേലിയിലേക്ക് താമസം മാറി. ഇക്കാലത്താണ് അജയ് ലാംബ എന്ന പേര് സ്വീകരിക്കുന്നത്. ധീരേന്ദ്ര, ദിലീപ് നേഗി എന്നിവരുമായി ചേര്‍ന്ന് ഒരു സംഘം രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം എന്നും ഡല്‍ഹി പൊലീസ് പറയുന്നു.

ഡല്‍ഹി, ഹല്‍ദ്വാനി, അല്‍മോറ, ചമ്പാവത്ത് എന്നിവിടങ്ങളില്‍ ലാംബയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത നാല് കവര്‍ച്ച-കൊലപാതക കേസുകളില്‍ പിടികിട്ടാപുള്ളിയാണ് നിലവില്‍ ഇയാള്‍. വ്യാജ രേഖകള്‍ ഉള്‍പ്പെടെ ചമച്ച് ഒളിവ് ജീവിതം നയിച്ചുപോന്ന അജയ് ലാംബ 2008 മുതല്‍ 2018 വരെ, കുടുംബത്തോടൊപ്പം നേപ്പാളിലും താമസമാക്കിയിരുന്നു. പിന്നീട് ഡെറാഡൂണിലേക്ക് താമസം മാറിയ ഇയാള്‍ 2020 മുതല്‍ ഒഡീഷയില്‍ നിന്ന് ഡല്‍ഹിയിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും കഞ്ചാവ് വിതരണം ചെയ്തിരുന്ന റാക്കറ്റിന്റെ ഭാഗമായിരുന്നു എന്നും ഡല്‍ഹി പൊലീസ് പറയുന്നു.

delhi murder case