മേഘാലയില്‍ വച്ച് കൊല്ലപ്പെട്ട രാജ രഘുവംശിയുടെ പോസ്റ്റ്‌മോര്‍ട്ടെ റിപ്പോര്‍ട്ട് പുറത്ത്.തലയ്ക്ക് മുന്‍വശത്തും പിന്‍വശത്തും ശക്തമായ അടിയേറ്റു.ഇന്‍ഡോറില്‍ ബിസിനസുകാരനായ രഘുവംശിയെ ഭാര്യ സോനവും കാമുകന്‍ രാജും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.മേഘാലയില്‍ ഹണിമൂണിനെത്തിയ ദമ്പതികളെ മെയ് 23നാണ് കാണാതെയാകുന്നത്.തുടര്‍ച്ചയായ തിരച്ചിലിനൊടുവില്‍ പത്ത് ദിവസങ്ങള്‍ക്കു ശേഷം ജൂണ്‍ 2ാം തീയതി ,രാജ രഘുവംശിയുടെ മൃതദേഹം ഒരു മലയിടുക്കില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.മൃതദേഹം കണ്ടെത്തുമ്പോള്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധവും സോനം ധരിച്ചിരുന്ന വസ്ത്രവും കണ്ടെത്തിയിരുന്നു.സോനത്തെ കണ്ടെത്താനുളള തിരച്ചിലുകള്‍ നടക്കുകയായിരുന്നു.മെയ് 11ന് വിവാഹിരായ ഇവര്‍ മെയ് 20ന് ഹണിമൂണിനായി പോവുകയായിരുന്നു.വാടക കൊലയാളികളെ കൊണ്ടാണ് ഭാര്യ സോനവും കാമുകനായ രാജ് കുശ്വഹയും കൊലപാതകം നടത്തിയത്.ലഭിച്ച സിസിടിവി ദൃശ്ങ്ങളും മൂന്നപേര്‍ക്കൊപ്പം ഇവരെ കണ്ടു എന്ന സാക്ഷിമൊഴിയും കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി.