ഹണിമൂണ്‍ കൊലപാതകം: സോനം രഘുവംശിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ സദര്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു, . സോനവും നാല് പ്രതികളും മേഘാലയ പോലീസില്‍ മൂന്ന് ദിവസത്തെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ ആണ്

author-image
Sneha SB
New Update
HONEYMOON MURDER

 

ഹണിമൂണ്‍ കൊലപാതകകേസില്‍ ,ഭര്‍ത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ ഭാര്യ സോനം രഘുവംശിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ സദര്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു, . സോനവും നാല് പ്രതികളും മേഘാലയ പോലീസില്‍ മൂന്ന് ദിവസത്തെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ ആണ്.

മെയ് 11 നാണ് രാജ രഘുവംശിയും സോനവും വിവാഹിതരായത്. മെയ് 20 ന് അവര്‍ മേഘാലയയിലേക്ക് ഹണിമൂണിനായി പോയി .ദമ്പതികള്‍ മെയ് 23ന് കാണാതാവുകയായിരുന്നു. ജൂണ്‍ 2 ന്, സോഹ്ര പ്രദേശത്തെ വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്‍ രാജയുടെ മൃതദേഹം കണ്ടെത്തുകയും സോനത്തിനായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ജൂണ്‍ 7 ന് രാത്രി, ഗാസിപൂരില്‍നിന്ന്  സോനത്തെ പൊലീസ് പിടികൂടി. ഇവര്‍ക്കൊപ്പം കൊലപാതകം ആസൂത്രണം ചെയ്ത കാമുകന്‍ രാജയും കൊല നടത്തിയ മറ്റു മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

arrested murder