/kalakaumudi/media/media_files/2025/07/09/justin-raj-2025-07-09-10-06-26.png)
തിരുവനന്തപുരം : കേരള കഫേ ഹോട്ടലുടമ ജസ്റ്റിന്‍ രാജിനെ കൊലപ്പെടുത്തിയത് ജോലിയില്‍ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യത്തിലെന്ന് പ്രതികളുടെ മൊഴി.ജസ്റ്റിനെ ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളായ ഡേവിഡും സുരേഷും മൊഴി നല്‍കിയത്. മദ്യലഹരിയിലായിരുന്ന ഡേവിഡും സുരേഷും ചോദ്യം ചെയ്യലിനോട് ആദ്യ ഘട്ടത്തില്‍ സഹകരിച്ചിരുന്നില്ല. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് ജസ്റ്റിന്‍ രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീട്ടിലായിരുന്നു തൊഴിലാളികളും താമസിച്ചിരുന്നത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ പൊലീസിനെയും ആക്രമിച്ചു.പ്രതികളെ പിടികൂടുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേറ്റു.അടിമലത്തുറയില്‍നിന്നാണ് ഇവരെ പിടികൂടിയത്.