തൃശൂരിൽ വീട് തകർത്ത് ആക്രമണം;രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു

കൊടകര വട്ടേക്കാട് വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ കുത്തേറ്റു മരിച്ചു.കല്ലിങ്ങപ്പുറം സ്വദേശി സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് മരിച്ചത്.

author-image
Rajesh T L
New Update
JJ

തൃശൂർ :കൊടകര വട്ടേക്കാട് വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ കുത്തേറ്റു മരിച്ചു.കല്ലിങ്ങപ്പുറം സ്വദേശി സുജിത്ത് (29),മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് മരിച്ചത്.അഭിഷേകും മറ്റ് രണ്ട് പേരും വീട്ടിൽ കയറി സുജിത്തിനെ ആക്രമിച്ച്‌ കീഴ്പ്പെടുത്തുകയായിരുന്നു.അഭിഷേകിനും കുത്തേറ്റ സുജിത്തും ആക്രമണത്തിൽ നിന്ന് സ്വയം പ്രതിരോധിച്ചു.ബുധനാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.

സുജിത്തിൻ്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിൻ്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.ഹരീഷ്,വിവേക്,അഭിഷേക് എന്നിവരാണ് സുജിത്തിൻ്റെ വീട് ആക്രമിച്ചത്.നാല് വർഷം മുമ്പുള്ള ഒരു ക്രിസ്മസ് രാത്രിയിൽ സുജിത്ത് വിവേകിനെ കുത്തിയിരുന്നു.ഇതിന് പ്രതികാരമായാണ് സംഘം ബുധനാഴ്ച' സുജിത്തിൻ്റെ വീട്ടിലെത്തി ആക്രമിക്കുന്നത്.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

keralanews youth stabbed CRIMENEWS