കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതി പിടിയില്‍

സംഭവത്തില്‍ മുതുവറ സ്വദേശി കണ്ണന്‍ പിടിയിലായി. ഇയാളില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്

author-image
Punnya
New Update
kunnamkulam

മരണപ്പെട്ട സിന്ധു

തൃശ്ശൂര്‍: തൃശൂര്‍ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ആര്‍ത്താറ്റ് കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്. വൈകീട്ട് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ മുതുവറ സ്വദേശി കണ്ണന്‍ പിടിയിലായി. ഇയാളില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യുവാവ് വീടിനുള്ളില്‍ പ്രവേശിച്ച് കൊലപ്പെടുത്തുകയായിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. വെട്ടിവീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. സിന്ധുവിന്റെ ഭര്‍ത്താവ് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നിരിക്കുന്നത്.
വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സന്ധ്യയോടെ ഇവരുടെ വീടിനടുത്ത് മാസ്‌ക് വച്ച് യുവാവിനെ കണ്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.

Theft house wife murder death