/kalakaumudi/media/media_files/2025/10/04/kola-2025-10-04-09-18-22.jpg)
കോട്ടയം: കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു കൊക്കയില്‍ തള്ളിയ കേസിലെ പ്രതി സാം 59ാം വയസ്സിലാണ് ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്‌സിന് എംജി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. അവിടെ സഹപാഠിയായ ഇറാന്‍ സ്വദേശിനിക്കൊപ്പം സാം പലതവണ കാണക്കാരിയിലെ വീട്ടിലെ താഴത്തെ നിലയില്‍ എത്തുമായിരുന്നു. മറ്റൊരു യുവതിക്കൊപ്പം ഇയാള്‍ വീട്ടില്‍ വന്നതിനെച്ചൊല്ലി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് വഴക്ക് നടന്നിരുന്നതായി പൊലീസ് പറയുന്നു.
പഠനത്തിനും ജോലിക്കുമായി മക്കളെല്ലാം വിദേശത്തേക്കു പോയതോടെ 6 മാസമായി ജെസി ഒറ്റയ്ക്കാണ് മുകള്‍നിലയില്‍ കഴിഞ്ഞിരുന്നത്. ദിവസവും അമ്മയെ ഫോണ്‍ വിളിക്കാറുള്ള മക്കള്‍ 26ന് പലതവണ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. 1994ല്‍ ബെംഗളൂരുവിലെ വിവേക് നഗറില്‍ വച്ചാണ് സാം ജെസിയെ വിവാഹം ചെയ്യുന്നത്. പക്ഷേ, വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടില്ല.
കാണക്കാരി സ്വദേശി ജെസിയുടെ മൃതദേഹം കണ്ടെത്തിയ ചെപ്പുകുളം ചക്കുരംമാണ്ടി ഭാഗത്ത് കുറവിലങ്ങാട് കരിമണ്ണൂര്‍ സ്റ്റേഷനുകളിലെ പൊലീസുകാരും തൊടുപുഴ ഫയര്‍ഫോഴ്‌സും എത്തിയപ്പോള്‍.
കാണക്കാരി സ്വദേശി ജെസിയുടെ മൃതദേഹം കണ്ടെത്തിയ ചെപ്പുകുളം ചക്കുരംമാണ്ടി ഭാഗത്ത് കുറവിലങ്ങാട് കരിമണ്ണൂര്‍ സ്റ്റേഷനുകളിലെ പൊലീസുകാരും തൊടുപുഴ ഫയര്‍ഫോഴ്‌സും എത്തിയപ്പോള്‍.
ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശ പ്രകാരം വൈക്കം ഡിവൈഎസ്പി ടി.പി.വിജയന്‍, എസ്എച്ച്ഒ ഇ.അജീബ്, എസ്‌ഐമാരായ മഹേഷ് കൃഷ്ണന്‍, വി.വിനോദ്കുമാര്‍, എഎസ്‌ഐ ടി.എച്ച്.നിയാസ്, സിപിഒ പ്രേംകുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
