വിതുരയില്‍ മൂന്നിടങ്ങളിലായി മനുഷ്യന്റെ ശരീരഭാഗങ്ങള്‍

മൂന്നു സ്ഥലങ്ങളിലായിട്ടാണ് ശരീരഭാഗങ്ങള്‍ കണ്ടെ്തതിയത്. തലയും ഉടലും കാലും മൂന്നു സ്ഥലത്തായിട്ടാണ് കിടന്നിരുന്നത്. ശരീരത്തില്‍ ഭഗവാന്‍ എന്ന് എഴുതിയിട്ടുണ്ട്. ഉള്‍ക്കാട്ടില്‍ പരിശോധന തുടരുകയാണ്. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്

author-image
Biju
New Update
DFZ

തിരുവനന്തപുരം: തിരുവനന്തപുരം വിതുര ബോണക്കാട് കാട്ടില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. അഴുകിയ നിലയിലാണ് കണ്ടെത്തിയത്. ബോണക്കാട് കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തിന് തൊട്ടു താഴെയായി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടത്.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിതുര പൊലീസും വനംവകുപ്പും സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൂന്നു സ്ഥലങ്ങളിലായിട്ടാണ് ശരീരഭാഗങ്ങള്‍ കണ്ടെ്തതിയത്. തലയും ഉടലും കാലും മൂന്നു സ്ഥലത്തായിട്ടാണ് കിടന്നിരുന്നത്. ശരീരത്തില്‍ ഭഗവാന്‍ എന്ന് എഴുതിയിട്ടുണ്ട്. ഉള്‍ക്കാട്ടില്‍ പരിശോധന തുടരുകയാണ്. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.