വിദേശത്ത് നിന്ന് ഭര്‍ത്താവ് എത്തിയപ്പോള്‍ ഭാര്യയും വീട്ടുജോലിക്കാരനും മരിച്ചനിലയില്‍

ഒന്നാം നിലയില്‍ ഉറങ്ങിയ 27 വയസ്സുള്ള മകള്‍ മരണം അറിഞ്ഞിരുന്നില്ല. വീട്ടമ്മയെ കൊന്ന ശേഷം ജോലിക്കാരന്‍ ജീവനൊടുക്കിയെന്നാണു പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

author-image
Biju
New Update
death

ബെംഗളൂരു: ദുബായില്‍ നിന്നെത്തിയ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ കണ്ടതു ഭാര്യയുടെ മൃതദേഹം. സമീപത്തു തന്നെ ജോലിക്കാരനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ബിടിഎം ലേ ഔട്ടിലെ വീട്ടിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സവിതാ ശങ്കറും (65), തമിഴ്‌നാട് സ്വദേശിയുമാണു മരിച്ചത്. ഒന്നാം നിലയില്‍ ഉറങ്ങിയ 27 വയസ്സുള്ള മകള്‍ മരണം അറിഞ്ഞിരുന്നില്ല. വീട്ടമ്മയെ കൊന്ന ശേഷം ജോലിക്കാരന്‍ ജീവനൊടുക്കിയെന്നാണു പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വീട്ടിലെ വാതില്‍ തുറക്കാനായി ബെല്‍ അടിച്ചപ്പോള്‍ ഒന്നാം നിലയില്‍ ഉറങ്ങുകയായിരുന്ന മകള്‍ എത്തി വാതില്‍ തുറന്നു നല്‍കി. അകത്തുകയറി മുറിയിലെത്തിയപ്പോഴാണ് സരിത മരിച്ച നിലയില്‍ കിടക്കുന്നത് ഭര്‍ത്താവ് കണ്ടത്. അതേമുറിയില്‍ ജോലിക്കാരനും തൂങ്ങിനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി.