/kalakaumudi/media/media_files/2025/06/20/murder-knt-2025-06-20-10-27-05.png)
കര്‍ണാടക : കര്‍ണാടകയിലെ ബഡഗുണ്ടി ഗ്രാമത്തില്‍ ഗര്‍ഭിണിയായ ഭാര്യയെ വീട്ടില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മബത്യചെയ്തു.തിമ്മപ്പ മുള്യ എന്നായാളാണ് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയത്.കുടുംബ പ്രശ്നമാകാം കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നിരുന്നാലും, കൃത്യമായ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.ബണ്ട്വാള്‍ റൂറല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ബഡഗുണ്ടി സ്വദേശിനിയായ ജയന്തിയും മിത്തമജലു നിവാസിയായ തിമ്മപ്പയും വിവാഹിതരായിട്ട് 15 വര്‍ഷമായി.ജയന്തി ഗര്‍ഭിണിയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.