ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കുടുംബ കലഹമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

author-image
Biju
New Update
death

കൊച്ചി: എറണാകുളം കോലഞ്ചേരിക്ക് സമീപം കടമറ്റത്ത് അമ്മയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശിയായ ഭാഗ്യരാജ് ആണ് മരിച്ചത്. ഭാര്യ മിനി (45), മകള്‍ ശ്രീലക്ഷ്മി (23) എന്നിവരെ വെട്ടിപ്പരിക്കല്‍പ്പിച്ച ശേഷം ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ കലഹമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.