പാലോട് വനത്തിനുള്ളിൽവെച്ച് യുവതിയുടെ ഇരുകാൽമുട്ടുകളും ചുറ്റികയ്ക്ക് അടിച്ചുതകർത്തു; ഭർത്താവ് അറസ്റ്റിൽ

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ, സോജിയുടെ ഭാര്യയും മൈലമൂട് സ്വദേശിനിയുമായ ഷൈനിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

author-image
Greeshma Rakesh
Updated On
New Update
crime

ആക്രമണത്തിൽ പരിക്കേറ്റ സോജി

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പാലോട് വനത്തിനുള്ളിൽവെച്ച് ഭാര്യയുടെ ഇരുകാൽമുട്ടുകളും ചുറ്റിക കൊണ്ട് അടിച്ചു തകർത്ത ഭർത്താവ് അറസ്റ്റിൽ.പാലോട് പച്ച സ്വദേശി സോജിയാണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ, സോജിയുടെ ഭാര്യയും മൈലമൂട് സ്വദേശിനിയുമായ ഷൈനിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിൽ ഷൈനിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.സോജിയും ഷൈനിയും തമ്മിൽ കുറച്ചുനാളുകളായി പിണക്കത്തിലാണ്. എന്നാൽ തമ്മിൽ ഫോൺ വിളിക്കാറുണ്ടായിരുന്നു.വ്യാഴാഴ്ച രാവിലെ സോജി, ഷൈനിയെ ഫോൺ വിളിക്കുകയും കരുമൺകോട് വനത്തിൽ വരാനും ആവശ്യപ്പെട്ടു. തുടർന്ന് ഷൈനി വനത്തിൽ എത്തുകയും അവിടെവെച്ച് സോജിയുമായി വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു.

പിന്നാലെ സോജി, കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഷൈനിയുടെ ഇരുകാൽമുട്ടുകളിലും അടിക്കുകയായിരുന്നു.ഷൈനിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി. പാലോട് പോലീസ് സോജിയെ കസ്റ്റഡിയിൽ എടുക്കുകയും ഷൈനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

 

Thiruvananthapuram Crime News Husband