ഇന്‍ഡോറില്‍ ദമ്പതികളെ കാണാതായ കേസില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി

മെയ് 23 നാണ് രാജ രഘുവംശിയെയും ഭാര്യ സോനത്തെയും ഇന്‍ഡോറില്‍ നിന്ന് കാണാതായിത്.

author-image
Sneha SB
New Update
indoor mekhalaya

ഇന്‍ഡോര്‍ : മേഘാലയയിലേക്കുള്ള ഹണിമൂണ്‍ യാത്രയ്ക്കിടെ കാണാതായ മധ്യപ്രദേശിലെ ദമ്പതികളുടെ മൃതദേഹം 11 ദിവസത്തിനുശേഷം കണ്ടെത്തി.വടിവാള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി പറയപ്പെടുന്ന ആയുധവും ഉം മൊബൈല്‍ ഫോണും കണ്ടെടുത്തതായി കേസ് അന്വേഷിക്കുന്ന മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.മെയ് 23 നാണ് രാജ രഘുവംശിയെയും ഭാര്യ സോനത്തെയും ഇന്‍ഡോറില്‍ നിന്ന് കാണാതായിത്. ദമ്പതികള്‍  നോംഗ്രിയാറ്റില്‍ എത്തി, ഷിപ്പാറ ഹോംസ്റ്റേയില്‍ നിന്ന്  പുറത്തേക്ക് പോയതിനുശേഷം ആരും അവരെ കണ്ടിരുന്നില്ല. കാണാതായതിന് ഒരു ദിവസത്തിന് ശേഷം അവര്‍ വാടകയ്ക്ക് എടുത്ത സ്‌കൂട്ടി സൊഹ്രാരിമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.തിങ്കളാഴ്ച, റിയാറ്റ് അര്‍ലിയാങ്ങിലെ വീസാവ്ഡോങ് പാര്‍ക്കിംഗ് സ്ഥലത്തിന് താഴെയുള്ള ആഴത്തിലുള്ള മലയിടുക്കില്‍ നിന്ന് ഡ്രോണിന്റെ സഹായത്തോടെ രാജയുടെ മൃതദേഹം കണ്ടെത്തി. സോനം എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കോസില്‍ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.പോലീസിന് പുറമെ, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഒരു പ്രത്യേക ഓപ്പറേഷന്‍ ടീം എന്നിവ തിരച്ചില്‍ നടത്തുന്നുണ്ട്.

 

murder