/kalakaumudi/media/media_files/2025/04/23/AzvW34eVCyrSK3hHXYio.png)
കൊച്ചി: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയെ റെയിൽപ്പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതിചേർത്ത സുഹൃത്ത് സുകാന്ത് സുരേഷിനെതിരേയുള്ള ആരോപണം ഗൗരവതരമെന്ന് ഹൈക്കോടതി. കേസ് ഡയറി ഹാജരാക്കാൻ ജസ്റ്റിസ് എസ്. മുരളി കൃഷ്ണ നിർദേശിച്ചു. സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് യുവതിയുടെ അമ്മ കേസിൽ കക്ഷിചേർന്നിരുന്നു.
ജാമ്യഹർജി അടുത്തദിവസം വീണ്ടും പരിഗണിക്കും. അറസ്റ്റ് വിലക്കണമെന്ന സുകാന്തിന്റെ ആവശ്യം ഹൈക്കോടതി നേരത്തേ നിരാകരിച്ചിരുന്നു.