കണ്ണൂരിൽ ബോംബ് സ്ഫോടനം; 2 ഐസ്ക്രീം ബോംബുകൾ റോഡിൽ എറിഞ്ഞു പൊട്ടിച്ചു, അക്രമികളെ തിരിച്ചറിഞ്ഞില്ല

സംഘർഷാവസ്ഥ നിയന്ത്രിക്കാനായി  പൊലീസ് ഇവിടെ ക്യാംപ് ചെയ്യുന്നുണ്ടായിരുന്നു. അവിടെനിന്ന് അൽപ്പം മാറിയാണ് സ്ഫോടനം നടന്നത്.

author-image
Vishnupriya
New Update
ice

പരിശോധന നടത്തുന്നു

കണ്ണൂർ: അഞ്ചരക്കണ്ടി ബാവോട് പരിയാരത്ത് ബോംബ് സ്ഫോടനം. പുലർച്ചെ 3 മണിയോടെ 2 ഐസ്ക്രിം ബോംബുകൾ റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു.അക്രമികൾക്കായി തിരച്ചിൽ നടത്തുകയാണ്. പ്രദേശത്തെ കാവിലെ കാഴ്ചവരവുമായി ബന്ധപ്പെട്ട് സിപിഎം–ബിജെപി സംഘർഷാവസ്ഥ നിലനിൽക്കെയാണ് സ്ഫോടനം നടന്നത്.

സംഘർഷാവസ്ഥ നിയന്ത്രിക്കാനായി  പൊലീസ് ഇവിടെ ക്യാംപ് ചെയ്യുന്നുണ്ടായിരുന്നു. അവിടെനിന്ന് അൽപ്പം മാറിയാണ് സ്ഫോടനം നടന്നത്. സംഘർഷാവസ്ഥക്ക് പരിഹാരം കാണാൻ ഇന്ന് ഇരു പാർട്ടികളുടെയും പ്രതിനിധികളുമായി ചക്കരക്കൽ പൊലീസ് ചർച്ച നടത്തും.

kannur icecream bomb