യുഎഇയിൽ ഐ ഫോണിന് പകരം പ്ലാസ്റ്റിക് ഡമ്മി നൽകി പറ്റിച്ചു : യുവാവിന് നഷ്ടം 4199 ദിർഹം

ഇന്ത്യക്കാരനായ സിറാജുദ്ദീനാണ് ഓൺലൈനായി ഐഫോൺ 16 പ്രൊ ഓർഡർ ചെയ്തത്. റമദാൻ പ്രമാണിച്ചുള്ള വമ്പൻ ഓഫറുകൾ കണ്ടിട്ടാണ് ഓൺലൈനായി ഫോൺ വാങ്ങിക്കാമെന്ന തീരുമാനത്തിലേക്കെത്തിയതെന്ന് ഇയാൾ പറഞ്ഞു.

author-image
Anitha
New Update
hwedjgjwqg

ദുബൈ: യുഎഇയിൽ വൻ തട്ടിപ്പ്. ഓൺലൈനായി വാങ്ങിച്ച ഫോണിന് പകരം എത്തിയത് പ്ലാസ്റ്റിക് ഡമ്മി. ഇന്ത്യക്കാരനായ സിറാജുദ്ദീനാണ് ഓൺലൈനായി ഐഫോൺ 16 പ്രൊ ഓർഡർ ചെയ്തത്. റമദാൻ പ്രമാണിച്ചുള്ള വമ്പൻ ഓഫറുകൾ കണ്ടിട്ടാണ് ഓൺലൈനായി ഫോൺ വാങ്ങിക്കാമെന്ന തീരുമാനത്തിലേക്കെത്തിയതെന്ന് ഇയാൾ പറഞ്ഞു. റീടെയിൽ സ്റ്റോറുകളിൽ നിന്നും വാങ്ങിക്കുന്നതിന് പകരം ഇങ്ങനെ വാങ്ങിക്കുമ്പോൾ സമയം ലാഭിക്കാമെന്നും നിരവധി ഓഫറുകൾ ലഭിക്കുമെന്നും കരുതിയിരുന്നു. റീടെയിൽ സ്റ്റോറുകൾ പറഞ്ഞ വിലയേക്കാൾ കുറവായിരുന്നു ഈ ഓൺലൈൻ പ്ലാറ്റ്ഫോമിൽ കണ്ടതെന്ന് സിറാജുദ്ദീൻ പറഞ്ഞു.

4199 ദിർഹം ചെലവഴിച്ചാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്ന് ഐഫോൺ ഓർഡർ ചെയ്തത്. ഓർഡർ ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ തന്റെ ദേരയിലുള്ള വീട്ടിലേക്ക് സാധനം എത്തുകയും ചെയ്തു. ഹൈദരാബാദിലുള്ള സഹോദരിക്ക് പൊരുന്നാൾ സമ്മാനം നൽകാനാണ് ഇത് ഓർഡർ ചെയ്തെന്നും ഇയാൾ പറഞ്ഞു. ഡെലിവറി ചെയ്ത പെട്ടി തുറന്നുനോക്കാതെ തന്നെ അത് ഇന്ത്യയിലേക്ക് പോകാനിരുന്ന തന്റെ സുഹൃത്തിനെ ഏൽപ്പിക്കുകയും നാട്ടിലെത്തി സഹോദരിക്ക് കൈമാറണമെന്നും പറഞ്ഞു. നാട്ടിൽ സഹോദരിയുടെ കയ്യിൽ സുഹൃത്ത് സമ്മാനം ഏൽപ്പിച്ചു. അവൾ അത് തുറന്നതും കണ്ടത് ഐഫോണിന്റെ പ്ലാസ്റ്റിക് ഡമ്മിയായിരുന്നു. സഹോദരി കരുതിയത് താൻ ഏപ്രിൽ ഫൂൾ ആക്കിയതെന്നാണ്. ഇതിൽ പരാതി പറയാൻ അവൾ വിളിച്ചപ്പോഴാണ് താൻ ഇക്കാര്യം അറിയുന്നതെന്നും ഉടൻ തന്നെ അത് തിരിച്ചയക്കാൻ ആവശ്യപ്പെടുകയായിരുന്നെന്നും സിറാജുദ്ദീൻ പറയുന്നു.

theft case i phone