അറസ്റ്റ് ഗ്യാസ് ഏജന്‍സി ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങവെ

കൈക്കൂലി പണത്തിലെ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാന്‍ മനോജിന്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്. മറഞ്ഞുനിന്ന വിജിലന്‍സ് ഉദ്യോഗസ്ഥ ര്‍ ഇയാളെ ഇതേ വീട്ടില്‍ വച്ച് പിടികൂടുകയായിരുന്നു.

author-image
Biju
New Update
adrg

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡിജിഎം അലക്‌സ് മാത്യു വിജിലന്‍സ് പിടിയിലായി. കൊല്ലം കടക്കലിലെ ഗ്യാസ് എജന്‍സി ഉടമ മനോജിന്റ് പരാതിയില്‍, മനോജിന്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ നിന്നാണ് അലക്‌സ് മാത്യു പിടിയിലായത്. 

ഉപഭോക്താക്കളെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റാതിരിക്കാന്‍ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.

കൈക്കൂലി പണത്തിലെ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാന്‍ മനോജിന്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്. മറഞ്ഞുനിന്ന വിജിലന്‍സ് ഉദ്യോഗസ്ഥ ര്‍ ഇയാളെ ഇതേ വീട്ടില്‍ വച്ച് പിടികൂടുകയായിരുന്നു. അലക്‌സ് മാത്യുവിന്റെ  വാഹനത്തില്‍ നിന്നും ഒരു ലക്ഷം രൂപ കൂടി കണ്ടെടുത്തു. തിരുവനന്തപുരം വരുന്ന വഴി മറ്റൊരാളില്‍ നിന്നും കൈക്കൂലി വാങ്ങിയതായാണ് സംശയം. പിന്നാലെ അലക്‌സിന്റെ എറണാകുളം കടവന്ത്രയിലെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. 

ഐഒസിക്ക് കീഴില്‍ നിരവധി ഗ്യാസ് ഏജന്‍സികളുടെ ഉടമയാണ് മനോജ്. എന്നാല്‍ പുതുതായി വന്ന മറ്റ് ഗ്യാസ് ഏജന്‍സികളിലേക്ക് മനോജിന്റെ ഉപഭോക്താക്കളില്‍ നിരവധി പേരെ മാറ്റിയിരുന്നു. ഇനിയും 20000ത്തോളം ഉപഭോക്താക്കളെ മാറ്റുമെന്നും അത് ചെയ്യാതിരിക്കാന്‍ പണം നല്‍കണമെന്നുമായിരുന്നു അലക്‌സ് മാത്യുവിന്റെ ആവശ്യം. 

ഇതിനായാണ് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇന്ന് തിരുവനന്തപുരത്ത് എത്തുമ്പോള്‍ പണം നല്‍കണമെന്നായിരുന്നു ഇവര്‍ ധാരണയായത്. എന്നാല്‍ മനോജ് ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. മനോജിന്റെ വീട്ടിലെത്തി അലക്‌സ് മാത്യു പണം കൈപ്പറ്റിയ ഉടന്‍ വിജിലന്‍സെത്തി പരിശോധിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

SDGM ioc