മദ്യപിച്ചു ബോധം പോയ പെണ്‍കുട്ടിയെ ടാക്‌സിയില്‍ പീഡിപ്പിച്ചു; ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

2025 നവംബര്‍ 27ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാമറില്ലോ നഗരത്തിലെ ഓക്‌സ് ബാറില്‍ നിന്നാണ് ഇരയാക്കപ്പെട്ട പെണ്‍കുട്ടി പ്രതിയുടെ കാറില്‍ കയറിയത്. മദ്യപിച്ചിരുന്ന പെണ്‍കുട്ടി ഇടയ്ക്ക് വച്ച് അബോധാവസ്ഥയിലായി.

author-image
Biju
New Update
taxi

വാഷിങ്ടണ്‍: യുഎസിലെ കാലിഫോര്‍ണിയയില്‍ 21വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. 35 കാരനായ സിമ്രന്‍ജിത് സിങ് എന്ന ടാക്‌സി ഡ്രൈവറാണ് അറസ്റ്റിലായത്. 

2025 നവംബര്‍ 27ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാമറില്ലോ നഗരത്തിലെ  ഓക്‌സ് ബാറില്‍ നിന്നാണ് ഇരയാക്കപ്പെട്ട പെണ്‍കുട്ടി പ്രതിയുടെ കാറില്‍ കയറിയത്. മദ്യപിച്ചിരുന്ന പെണ്‍കുട്ടി ഇടയ്ക്ക് വച്ച് അബോധാവസ്ഥയിലായി. ഈ സമയത്താണ് സിമ്രന്‍ജിത് സിങ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഡിസംബര്‍ 15ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.