/kalakaumudi/media/media_files/2025/10/31/arvi-2025-10-31-07-33-24.jpg)
ഓട്ടവ: കാറില്‍ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ അക്രമിയുടെ മര്‍ദനമേറ്റ് മരിച്ചു. അര്‍വി സിങ് സാഗൂ (55) എന്നയാളാണ് മരിച്ചത്. ഒക്ടോബര്‍ 19ന് കാനഡയിലെ എഡ്‌മൊന്‍ടൊനിലായിരുന്നു സംഭവം.
പെണ്‍സുഹൃത്തിനൊപ്പം അത്താഴം കഴിച്ച ശേഷം തിരികെ വരുമ്പോള്‍ ഒരാള്‍ തന്റെ കാറില്‍ മൂത്രമൊഴിക്കുന്നതു കണ്ട സാഗൂ അയാളെ ചോദ്യം ചെയ്തു. നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ എനിക്ക് തോന്നിയത് ചെയ്യുന്നു എന്നാണ് അക്രമി മറുപടി പറഞ്ഞത്.
തുടര്‍ന്ന് ഇയാള്‍ മുന്നോട്ടുവന്ന് സാഗൂവിന്റെ തലയില്‍ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് സാഗൂ നിലത്തുവീണു. തുടര്‍ന്ന് പെണ്‍സുഹൃത്താണ് പൊലീസിനെ അറിയിച്ചത്. അബോധാവസ്ഥയിലായ സാഗൂവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചു ദിവസത്തിനുശേഷം മരിച്ചു.സംഭവത്തില്‍ കൈല്‍ പാപിന്‍ എന്നയാളെ കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
