/kalakaumudi/media/media_files/2025/09/14/death-2025-09-14-16-16-08.jpg)
ധാക്ക: രാജസ്ഥാന്‍ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബംഗ്ലാദേശില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ധാക്കയിലെ അദ്-ദിന്‍ മോമിന്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ നിദ ഖാന്റെ (19) മൃതദേഹമാണ് ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ആത്മഹത്യയായിരിക്കാമെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പഠനത്തില്‍ മിടുക്കിയായിരുന്നു നിദയെന്നും അവള്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നുമാണ് സഹപാഠികളും സുഹൃത്തുക്കളും പറയുന്നത്.
വിഷയത്തില്‍ ഇടപെടണമെന്ന് ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (എഐഎംഎസ്എ) വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സഹായം അഭ്യര്‍ഥിച്ച് എഐഎംഎസ്എ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് മോമിന്‍ ഖാന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
