ഡല്‍ഹി : ഹണിമൂണിനായി എത്തിയ ദമ്പതികള്‍ കാണാതാവുകയും തുടര്‍ന്ന് ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍.ഇന്‍ഡോര്‍ സ്വദേശിയായ രാജ രഘുവംശിയെ കൊല്ലാന്‍ ഭാര്യ സോനം വാടക കൊലയാളിയെ ഏര്‍പ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ശനിയാഴ്ച രാത്രിയാണ് ഗാസി പൂരിലെ ധാബയില്‍നിന്നുമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.രാത്രിയില്‍ നടത്തിയ പരിശോദനയില്‍ ഒരാളെ ഉത്തര്‍പ്രദേശില്‍ നിന്നും രണ്ടുപേരെ ഇന്‍ഡോറില്‍ നിന്നും പിടികൂടിയിട്ടുണ്ട്.പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
മെയ് 23 നാണ് ഈസ്റ്റ് ഖാസി ഹില്‍സിലെ ചിറാപുഞ്ചിയില്‍ ഹണിമൂണ്‍ സന്ദര്‍ശിക്കാനെത്തിയ നവദമ്പതികളായ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും കാണാതായത്. ഒരു ദിവസം മുമ്പ് ദമ്പതികള്‍ നോന്‍ഗ്രിയാറ്റില്‍ എത്തിയിരുന്നു, അവസാനമായി ബാലാജി ഹോംസ്റ്റേയില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നത് സിസിടിവി ദൃശ്ങ്ങളില്‍ വ്യക്തമാണ്. കാണാതായതിന്റെ പിറ്റേ ദിവസം അവര്‍ വാടകയ്ക്കെടുത്ത സ്‌കൂട്ടര്‍ സൊഹ്റാരിമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു.
പത്ത് ദിവസങ്ങള്‍ക്ക് ശേഷം, രാജ രഘുവംശിയുടെ മൃതദേഹം റിയാത് അര്‍ലിയാങ്ങിലെ വീസാവ്ഡോങ് പാര്‍ക്കിംഗ് ലോട്ടിന് താഴെയുള്ള മലയിടുക്കില്‍ നിന്ന് കണ്ടെത്തി. കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു വെട്ടുകത്തിയും സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തു. കാണാതായ ഭാര്യയ്ക്കായി തിരച്ചില്‍ ഉര്‍ജിതമാക്കി.
ശനിയാഴ്ച, മേഘാലയയിലെ ടൂറിസ്റ്റ് ഗൈഡ് ദമ്പതികളെ കാണാതായ ദിവസം മൂന്ന് പുരുഷന്മാര്‍ അവരോടൊപ്പം നടന്നു പോകുന്നത് കണ്ടതായും അവര്‍ ഹിന്ദി സംസാരിച്ചതായും മൊഴി നല്‍കി. മെയ് 23 ന് രാവിലെ 10 മണിയോടെ ദമ്പതികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ നോങ്രിയാറ്റില്‍ നിന്ന് മൗലാഖിയാത്തിലേക്ക് 3,000 ത്തിലധികം പടികള്‍ കയറുന്നത് കണ്ടു എന്നാണ് മൊഴി. സിസിടിവി ദൃശ്യങ്ങള്‍ ഈ കേസില്‍ നിര്‍ണ്ണായകമായ സൂചനകള്‍ നല്‍കിയിരുന്നു.ഹോം സ്‌റ്റേയില്‍ നിന്ന് ഇറങ്ങുമ്പോള്‍ കാണുന്ന ദൃശ്യങ്ങളില്‍ സോനം ധരിച്ചിരിന്ന വസ്ത്രം രാജയുടെ മൃതദേഹത്തിനു സമീപത്ത് നിന്ന് ലഭിച്ചിരുന്നു.സോനത്തെ കണ്ടെത്താന്‍ അവരുടെ സഹോദരന്‍ ഉള്‍പ്പടെ നിരവധിപേര്‍ തിരച്ചില്‍ നടത്തിയിരുന്നു.