ശാസ്താംകോട്ടയിൽ ലഹരിസംഘത്തെ പൂട്ടാൻ ഇൻസ്പെക്ടർ അബ്ദുൾ വഹാബും സംഘവുമിറങ്ങി; രണ്ട് ബൈക്കുകളും മയക്കുമരുന്നും പിടികൂടി

മയക്കുമരുന്നുമായി കാപ്പാ കേസിലെ പ്രതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ പിടിയിലായവരിൽ റമീസ് മുൻപ് കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളാണ്. കൂടാതെ അനന്ദു, അജ്മൽ ഷാ, റമീസ് എന്നിവർ മുൻപും പ്രമുഖ മയക്കുമരുന്ന്  കേസുകളിൽ പ്രതികളാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

author-image
Shibu koottumvaathukkal
New Update
file_00000000875c72068df9720faab2e99e

​ശാസ്താംകോട്ട: പതാരം, തൊടിയൂർ, തഴവ ഭാഗങ്ങളിൽ ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും നടത്തിയ മിന്നൽ പരിശോധനയിൽ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിലായി. തഴവ, ചിറ്റുമൂല സ്വദേശികളായ അജ്മൽ ഷാ, ബിലാൽ, റമീസ് എന്നിവരെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 4.926 ഗ്രാം മെത്താഫിറ്റമിൻ, 45 ഗ്രാം കഞ്ചാവ് എന്നിവയും കടത്താനുപയോഗിച്ച രണ്ട് ബൈക്കുകളും പിടിച്ചെടുത്തു.

​പരിശോധനയ്ക്കിടെ തഴവ ആൽത്തറമൂട് സ്വദേശിയായ രണ്ടാം പ്രതി അനന്ദു ഓടി രക്ഷപെട്ടു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയതായി എക്സൈസ് അറിയിച്ചു. പിടിയിലായവരിൽ റമീസ് മുൻപ് കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളാണ്. കൂടാതെ അനന്ദു, അജ്മൽ ഷാ, റമീസ് എന്നിവർ മുൻപും പ്രമുഖ മയക്കുമരുന്ന്  കേസുകളിൽ പ്രതികളാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

​റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ടി.എസ് അനീഷ് , സന്തോഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വിജു, സി.ഇ.ഒമാരായ സുജിത് കുമാർ, നിഷാദ്, വിഷ്ണു, അതുൽ, ജിയോ, വനിതാ സി.ഇ.ഒ ഷിബി എന്നിവർ പങ്കെടുത്തു. 

Excise Department kollam