/kalakaumudi/media/media_files/2025/11/13/social-2025-11-13-08-15-22.jpg)
തൃശൂര്‍: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍മാരായ മാരിയോ ജോസഫും ജീജി മാരിയോയും ഒന്‍പതു മാസമായി അകന്ന് കഴിയുകയാണെന്നും ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ മാസം 25ന് സംഘര്‍ഷമുണ്ടായതെന്നും എഫ്‌ഐആര്‍. തര്‍ക്കത്തിനിടെ മാരിയോ ജിജിയുടെ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്‌സ് കൊണ്ട് അടിച്ചെന്നാണ് പരാതി.
ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരാണ് ദമ്പതികളായ മാരിയോ ജോസഫും ഭാര്യ ജീജി മാരിയോയും. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് മാരിയോക്കെതിരെ കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ശിക്ഷ ലഭിച്ചേക്കാം.
ജിജി മാരിയോയും മാരിയോ ജോസഫും തമ്മില്‍ പ്രൊഫഷനല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതോടെ ഒന്‍പതുമാസമായി ഇരുവരും തമ്മില്ഡ അകന്നു കഴിയുകയായിരുന്നു. പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ഒക്ടോബര്‍ 25ന് വൈകീട്ട് അഞ്ചരയ്ക്ക് ജിജി ഭര്‍ത്താവായ മാരിയോയുടെ വീട്ടിലെത്തി. സംസാരിക്കുന്നതിനിടെ തര്‍ക്കമാവുകയും സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു. സെറ്റ്‌ടോപ്പ് ബോക്‌സ് എടുത്ത് മാരിയോ ജീജിയുടെ തലയ്ക്ക് അടിച്ചു. തുടര്‍ന്ന് ഇടത് കയ്യില്‍ കടിക്കുകയും തലമുടി പിടിച്ച് വലിക്കുകയുമായിരുന്നു. എഴുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ഭാര്‍ത്താവ് മാരിയോ ജോസഫ് നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
